തൊടുപുഴ: ജെ.സി.ഐ. വഴിത്തലയുടെ സ്‌നേഹവീട് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ജെ.സി.ഐ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ഭുവൻ റാവൽ നിർവഹിക്കും. പാവപ്പെട്ട ഒരു കുടുംബത്തിന് സൗജന്യമായി വീട് നിർമിച്ച് നൽകുന്ന പദ്ധതിയാണ് സ്‌നേഹവീട്. ഇതിന്റെ തറക്കല്ലീടിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നിർവഹിക്കും. ജെ.സി.ഐ. സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പൈറ്റനാൽ, വാർഡ് കൗൺസിലർ സൗമ്യ ബിജി, സോൺ വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത് ലൂക്കോസ്, ജോൺ പി.ഡി, മനീഷ് സാജൻ, സോൺ പ്രോഗ്രാം ഡയറക്ടർ അർജുൻ നായർ, ജെ.സി.ഐ വഴിത്തല പ്രസിഡന്റ് എം.ജി. സന്തോഷ്, പ്രോഗ്രാം ഡയറക്ടർ സോജി ജോസഫ്, മെമ്പർമാരായ ഫ്രാൻസിസ് ആൻഡ്രൂസ്, ജോൺസ് ജോർജ്, പയസ് കുര്യാക്കോസ്, ബിജിമോൻ എം.പി., ലൂമൻ ജോസഫ് എന്നിവർ പങ്കെടുക്കും.