അരിക്കുഴ:മണക്കാട് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരേഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡ് 19 മെഗാ വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് നടക്കും. പഞ്ചായത്തിലെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും നാളിതുവരെ കൊവിഡ് വാക്‌സിൻ എടുക്കാത്തവർക്കുമായാണ് സൗജന്യ പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെ അരിക്കുഴ ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി രജിസ്‌ട്രേഷൻ ആവശ്യമില്ല. രജിസ്‌ട്രേഷന് എത്തുമ്പോൾ ആധാർ കാർഡും മൊബൈൽഫോണും നിർബന്ധമായും കൈവശം ഉണ്ടായിരിക്കണമെന്ന് മണക്കാട് പഞ്ചായത്ത് സെക്രട്ടറിയും മണക്കാട്പി.എച്ച്.സി മെഡിക്കൽ ഓഫീസറും അറിയിച്ചു.
കരിമണ്ണൂരിൽമെഗാ വാക്‌സിനേഷൻ ഇന്ന്
കരിമണ്ണൂർ: പഞ്ചായത്തിൽ 60 വയസിൽ മുകളിൽ പ്രായമുള്ളവർക്കുള്ള സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് രാവിലെ മുതൽ പഞ്ചായത്ത്കമ്യൂണിറ്റി ഹാളിൽ നടക്കും. ഓൺലൈനായി ബുക്ക് ചെയ്തവർക്കും അല്ലാത്തവർക്കും കൊവിഡ്
വാക്‌സിൻ സ്വീകരിക്കാം. 1 മുതൽ ഏഴ് വരെ വാർഡുകളിലുള്ളവർക്ക് ഉച്ചയ്ക്ക് 12 മണിവരെയും എട്ട് മുതൽ 14 വരെ വാർഡുകളിലുള്ളവർക്ക് 4 മണിവരെയുമാണ് വാക്‌സിനേഷൻ നൽകുന്നത്. ഓൺലൈനായി ബുക്ക് ചെയ്യാത്തവർ ആധാർ കാർഡും ഫോണും കൊണ്ടുവരണം.