ചെറതോണി : ഹർത്താൽ ദിനത്തിൽ വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി പ്രദേശത്തായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റ്യന്റെ ഭവന സന്ദർശനം. റോഡ് വികസനത്തെക്കുറിച്ച് തെരഞ്ഞെടുപ്പിനെക്കുറിച്ച് വീട്ടുകാരുമായി സംസാരിച്ച് വേഗത്തിലാണ് സ്ഥാനാർത്ഥി മന്നോട്ടുനീങ്ങിയത്. നാളുകളായുള്ള സൗഹൃദം പുതുക്കിയും തുടർഭരണത്തിന്റെ സാദ്ധ്യതകൾ വിശദീകരിച്ചും സ്ഥാനാർത്ഥി മന്നോട്ട് നീങ്ങി. ക്ഷേമ പെൻഷനുകളും ഭക്ഷ്യധാന്യ കിറ്റുകളും സ്‌കൂൾ കുട്ടികൾക്കുള്ള ധാന്യ വിഭവങ്ങളും ഓൺലൈൻ പഠന സൗകര്യം ലഭിച്ചു എന്നും വീട്ടമ്മമാരും വിദ്യാർത്ഥികളും റോഷിയോട് പറഞ്ഞു. വാഴത്തോപ്പിലെ ഭവന സന്ദർശനത്തിന് ശേഷം ചില മരണവീടുകളിലുമെത്തി. ഹർത്താലായതിനാൽ ബുള്ളറ്റോടിച്ചാണ് റോഷി വീടുകളിലേക്കെത്തിയത്.


ഹർത്താൽ ദിനത്തിൽ റോഷി അഗസ്റ്റിൻ ബുള്ളറ്റിൽ യാത്ര ചെയ്ത് വോട്ടർമാരുമായി സൗഹൃദം പങ്കിടുന്നു