മൂന്നാർ: ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വോട്ടർ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് മൂന്നാറിൽ നടത്തുന്ന സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ പ്രശസ്ത ഫുട്‌ബോൾ താരം ഐ.എം വിജയൻ പങ്കെടുക്കും. കെഡിഎച്ച്പി ഗ്രൗണ്ടിൽ വൈകിട്ട് 4നാണ് മത്സരം. പൊലീസ് ടീമും കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻസ് ടീമും തമ്മിലാണ് മത്സരം. പൊലീസിന്റെ ടീമിൽ പങ്കെടുത്തു കൊണ്ട് ഐ എം വിജയൻ മത്സരം നയിക്കും. സബ് കളക്ടർ പ്രേം കൃഷ്ണൻ, സ്വീപ് ചുമതല വഹിക്കുന്ന അസി. കളക്ടർ സൂരജ് ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.