antony
അൽഅസഹ്ർ കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ചടങ്ങിൽ സ്‌നേഹ വിരുന്നിൽ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ കെ ഐ ആന്റണി പങ്കാളിയായപ്പോൾ

തൊടുപുഴ: ഹർത്താൽ ദിനം ആയിരുന്നെങ്കിലും തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ.കെ.ഐ ആന്റണി തിരക്കിലായിരുന്നു. ഹർത്താൽ പ്രമാണിച്ച് പര്യടനം ഒഴിവാക്കിയിരുന്നു. രാവിലെ ഏഴുമുതൽ തൊടുപുഴ നഗരത്തിലെ സുഹൃത്തുക്കളുടെ വീടും ഹൗസിങ് കോളനികളും സന്ദർശിച്ചു. ഉച്ചയ്ക്ക് അൽഅസഹ്ർ കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുത്തു. തുടർന്ന് തൊടുപുഴയിലെ കോളനികൾ സന്ദർശിച്ച് വോട്ട് തേടി. . തൊടുപുഴ ന്യൂമാൻ കോളേജിലെ പൂർവവിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. തനിക്ക് വേണ്ടി സ്‌ക്വാഡ് പ്രവർത്തനത്തിന് രംഗത്തെത്തിയ അവരുമായി അൽപ സമയം ചിലവഴിച്ചു.