മൂലമറ്റം: ഫോറസ്റ്റ് ഓഫീസിന് സമീപം കനാലിൽ കുളിക്കാനിറങ്ങി കാണാതായ അരുണിന്റെ മൃതദേഹം കണ്ടെടുത്തത് നന്മക്കൂട്ടം. ഇരാറ്റുപേട്ടയിലുള്ള 60 ൽപ്പരം അംഗങ്ങൾ ചേർന്നതാണ് ഈ നന്മക്കൂട്ടം. ഇവരുടെ രക്ഷാ പ്രവർത്തനത്തിലൂടെ വിവിധ അപകടത്തിൽപ്പെട്ട 43 ആളുകളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന സംഘടനയാണിത്. മൂലമറ്റംകാരനായ അരുണിന്റെ മൃതദേഹം രണ്ടു ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ എത്തിയത്. മൃതദേഹം കണ്ടെടുത്തതിന് കാഞ്ഞാർ പൊലീസ് നന്മക്കൂട്ടത്തെ അഭിനന്ദിച്ചു.