തൊടുപുഴ: പത്തു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 53 കാരൻ പിടിയിൽ. ഇടവെട്ടി ചീമ്പാറ വീട്ടിൽ മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇയാളുടെ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.