മുതലക്കോടം: വഴിയാത്രക്കാർക്ക് തടസ്സമായി റോഡ് സൈഡിൽ കിടന്ന മരാവിശിഷ്ടങ്ങൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മാസങ്ങൾക്ക് മുമ്പ് ശക്തമായ മഴയിൽ ഒടിഞ്ഞു വീണ തണൽ മരത്തിന്റെ അവശിഷ്ടങ്ങൾ 10, 11 വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തു. മുതലക്കോടം സ്‌റ്റേഡിയത്തോട് ചേർന്ന് നിന്ന തണൽ മരങ്ങൾ മാസങ്ങൾക്ക് മുമ്പുള്ള ശക്തമായ മഴയത്ത് നിലം പൊത്തുകയും മുനിസിപ്പൽ അധികൃതർ റോഡ് സൈഡിൽ വെട്ടിമാറ്റി ഇടുകയും ചെയ്തു. എന്നാൽ മാസങ്ങളായി മരത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാതെ വന്നതോടെ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് സമീപ വാർഡിലെ കൗൺസിലർമാരായ സനു കൃഷ്ണൻ, മാത്യു തോട്ടുപുറം എന്നിവരും നാട്ടുകാരും ചേർന്ന് തടി അവശിഷ്ടങ്ങൾ മാറ്റിയത്.