francis

പെരിഞ്ചാംകുട്ടി : ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ്. ജ മലയോര മേഖലയിലെ കൊന്നത്തടി മണ്ഡലത്തിലെ പെരിഞ്ചാംകുട്ടി യിൽ ആരംഭിച്ച് പണിക്കൻകുടിപൊൻമുടി യടക്കമുള്ള മേഖലകളിൽ പര്യടനം നടത്തി, പ്രളയക്കെടുതിയും കൊവിഡും കാർഷിക വിളകളുടെ വിലത്തകർച്ചയും കൃഷി നാശവും കൊണ്ട് . നട്ടം തിരിയുന്ന സാധാരണ കർഷകരുടെ കഷ്ടതകൾ മുഴുവൻ സ്ഥാനാർത്ഥി നേരിട്ടു കണ്ടും കേട്ടുമ
റിഞ്ഞു. പലർക്കും കണ്ണീർ കഥകളാണ് സ്ഥാനാർത്ഥിയോട് വിവരിക്കാനുണ്ടായിരുന്നത്.
കർഷകരുടെ ഏതൊരാവശ്യത്തിനും കൂടെ ഉണ്ടെന്നും കേരളത്തിൽ യു ഡി എഫ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരമ്പോൾ ഇടുക്കിയിലെ കർഷകരുടെ ദുരിതങ്ങൾക്ക് അറുതി വരുത്താൻപ്രത്യേക കാർഷിക ബഡ്ജറ്റും.100 ദിന കർമ്മപരിപാടി ഉൾപ്പെടെ കർഷകരുടെ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുവാൻ കൂടെ ഉണ്ടാകുമെന്നും ഫ്രാൻസിസ് ജോർജ് കർഷകർക്ക് ഉറപ്പു നൽകി.