ചെറുതോണി : കാമാക്ഷിയുടെ മണ്ണിൽ റോഷി അഗസ്റ്റിന് സ്നേഹോഷ്മള വരവേൽപ്പ്. രാവിലെ മരിയാപുരം പഞ്ചായത്തിലെ ചട്ടിക്കുഴിയിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് മില്ലുംപടി, നാരക്കക്കാനം, കട്ടിംഗ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ടൂറിസം കേന്ദ്രമായ കാൽവരിമൗണ്ടിൽ നിന്നായിരുന്നു കാമാക്ഷിയിലെ തുടക്കം.ഈ ബജറ്റിൽ അനുവദിച്ച കാൽവരിമൗണ്ട്, പ്രകാശ്, തോപ്രാംകുടി, മൂന്നാർ ഹൈവെയുടെ സാദ്ധ്യതകളും വികസനവും സ്ഥാനാർത്ഥി വോട്ടർമാരോട് പറഞ്ഞു. ഇടുക്കി, തങ്കമണി, നാലുമുക്ക് റോഡ്, എക്‌സൈസ് ഓഫീസ്, കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ്, പോലീസ് സ്റ്റേഷൻ, കെ.എസ്.എഫ്.ഇ, കാമാക്ഷി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ നവീകരണം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, തങ്കമണി ടൗൺ സൗന്ദര്യവൽക്കരണം ഉൾപ്പെടെ പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് സ്ഥാനാർത്ഥിയുടെ പര്യടനം പുരോഗമിച്ചത്