മരിയാപുരം :ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് 29 ന് തടിയമ്പാട് മഠത്തിൽകടവ് ഫാത്തിമമാതാ ഹാളിൽ നടത്തും. 45 വയസുകഴിഞ്ഞ മറ്റ് രോഗമുള്ളവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന് എത്തുന്നവർ മൊബൈഫോണും ആധാർ അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകളും കൊണ്ടുവരേണ്ടതാണ്. രജിസ്‌ട്രേഷൻ ആവശ്യമില്ല.