kite

ഇടുക്കി : വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മൂന്നാറിൽ പട്ടം പറത്തൽ മേളക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെയും വൺ ഇന്ത്യാ കൈറ്റ്‌സിന്റെയും മൂന്നാർ പഞ്ചായത്തിന്റെയും മേൽനോട്ടത്തിലാണ് മേള ഒരുക്കിയിട്ടുള്ളത്. ഫുട്‌ബോൾ താരം ഐ എം വിജയൻ മേള ഉദ്ഘാടനം ചെയ്തു. മൂന്നാർ ഹൈ ആൾട്ടിറ്റിറ്റിയൂഡ് സ്റ്റേഡിയത്തിലാണ് മേള. വോട്ടിംഗ് ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന നൂറോളം കന്നിവോട്ടർമാർ പട്ടങ്ങൾ വാനിലുയർത്തി.മൂന്നാറിന്റെ ടൂറിസം മ്രോഷൻ പദ്ധതിയായ വിബ്ജിയോർ ടൂറിസത്തിന്റെയും കൊവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ പ്രചാരണവും പരിപാടിയിലൂടെ ലക്ഷ്യമിട്ടിട്ടുണ്ട്.
വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്ടൻ അബ്ദുള്ള മാളിയേക്കലിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ഭീമൻ പട്ടങ്ങളും ഉയർത്തി.ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, അസി. കളക്ടർ സൂരജ് ഷാജി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പട്ടം പറത്തൽ മേള ഇന്നും തുടരും.