തൊടുപുഴ: മുൻഗണനേഇതര ജനവിഭാഗത്തിന് 15 രൂപ നിരക്കിൽ 10 കിലോ അരി റേഷൻകട വഴി വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി നിർത്തലാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയി വാരികാട്ട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി കെ.ഐ ആന്റണിയുടെ മണക്കാട്, പുറപ്പുഴ, കരിങ്കുന്നം പഞ്ചായത്തുകളിലെ പര്യടന പരിപാടി മണക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ഈസ്റ്ററി നോടനുബന്ധിച്ച് നടത്താൻ ഇരുന്ന അരി വിതരണം പരാതി നൽകി വിലക്കിയത് സാധാരണക്കാരോടുള്ള വെല്ലുവിളിയായേ കാണാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.വിവിധ യോഗങ്ങളിൽ നേതാക്കളായ കെപി മേരി,വി.വി.മത്തായി ടി.ആർ.സോമൻ,പി.പി.ജോയി, ജിമ്മി മറ്റത്തിപ്പാറ, ജോർജ് അഗസ്റ്റിൻ, റെജി കുന്നംകോട്ട്, പോൾസൺ മാത്യു, മുഹമ്മദ് അഫ്‌സൽ,ബി.ഹരി, ജോൺസ് നന്ദളത്ത്,വി.ബി.ദിലീപ് കുമാർ,എം.ആർ സഹജൻ,ജോസ് നെല്ലിക്കന്നേൽ,ജോസ് നാക്കുഴികാട്ട്, തോമസ് വെളിയത്തുമ്യാലിൽ,ജോൺസൺ മലേക്കുടി,സി.ടി ഫ്രാൻസിസ്, ബെന്നി വാഴചാരിക്കൽ.ഇ എം ഗോപി, വത്സ ജോൺതുടങ്ങിയവർ പ്രസംഗിച്ചു.കരിങ്കുന്നത്ത് ചേർന്ന സമാപന സമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു.