കുഞ്ചിത്തണ്ണി : സഹകരണ വകുപ്പിന്റെ ഈസ്റ്റർ വിപണി ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. ജില്ലയിലെ പ്രാഥമിക സർവ്വീസ് സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിലാണ് വിപണികൾ പ്രവർത്തിക്കുക. ജില്ലയിൽ 50 വിപണികൾ നടത്തുന്നതിനാണ് പദ്ധതിയിട്ടിട്ടുള്ളത്. അരി ഉൾപെടെ 13 ഇനം പല വ്യഞ്ജന സാധനങ്ങൾ പൊതുവിപണിയെക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിൽപ്പന നടത്തുമെന്ന് സഹകരണ സംഘം അധികാരികൾ പറഞ്ഞു.