ഇടുക്കി: എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സി പി ഐ ദേശിയ ജനറൽ സെക്രട്ടറി ഡി .രാജ ഇന്ന് ജില്ലയിലെത്തും. രാവിലെ 11 ന് ഏലപ്പായിലും തുടർന്ന് പൂപ്പാറയിലും സംഘടിപ്പിക്കുന്ന പ്രചരണയോഗങ്ങളിൽ സംസാരിക്കും. സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ, സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, പി എൻ വിജയൻ,മാത്യു വർഗീസ്, ഇ എസ് ബിജിമോൾ, പി എസ് രാജൻ, ജോസ് ഫിലിപ്പ്, പി ജെ റെജി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.