തൊടുപുഴ :സർവീസ് സഹകരണ ബാങ്ക് ഹെഡ്ഓഫീസിനോടനുബന്ധിച്ചു ഈസ്റ്റർ, വിഷു, റമദാൻ വിപണി ആരംഭിച്ചു. വിശേഷാവസരങ്ങളിൽ വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ട് സംസ്ഥാനസർക്കാർ സബ്‌സിഡിനൽകി 11 ഇനം ഭക്ഷ്യവസ്തുക്കൾ വിപണിയിലൂടെ വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ എം ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി .ജയശ്രീ, ഭരണസഗിതിയംഗങ്ങളായ പി .എം. നാരായണൻ, രജ്ഞിനി മോഹനൻ, സന്തോഷ് എന്നിവർ സംസാരിച്ചു.