antony
തൊടുപുഴ ടൗൺ പള്ളിയിൽ ഓശാന തിരുനാൾ കുർബാനയിൽ സംബന്ധിച്ചതിനശേഷം പുറത്ത് വരുന്ന കെ.ഐ . ആന്റണി

തൊടുപുഴ: ഞായറാഴ്ചയും കുടുംബ യോഗങ്ങളും ഭവന സന്ദർശനങ്ങളും ആയി ഇടതുപക്ഷ സ്ഥാനാർത്ഥി കെ ഐ ആന്റണി പ്രചാരണ തിരക്കിലായിരുന്നു. തൊടുപുഴ ടൗൺ പള്ളിയിൽ ഓശാന തിരുനാൾ കുർബാനയിൽ സംബന്ധിച്ചതിനുശേഷം അദ്ദേഹം മുനിസിപ്പാലിറ്റി, മുട്ടം, കരിങ്കുന്നം മേഖലകളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ചയും നടത്തി. ഓശാന ഞായർ മൂലം നിർത്തിവച്ചിരുന്ന പ്രചാരണ പര്യടനം ഇന്ന് തുടരും. കുമാരമംഗലം പഞ്ചായത്ത് തൊടുപുഴ നഗരസഭ എന്നിവിടങ്ങളിൽ ഇന്ന് പര്യടനം നടക്കും.