syamraj
ശ്യാംരാജിന് ചിറ്റൂരിൽ അഖില കേരള വിശ്വകർമ്മ മഹാസഭ യോഗത്തിൽ സ്വീകരണം നൽകുന്നു

തൊടുപുഴ: എൻ.ഡി.എ. സ്ഥാനാർത്ഥി പി.ശ്യാംരാജിന് അഖില കേരള വിശ്വകർമ്മ മഹാസഭാ യോഗത്തിൽ സ്വീകരണം. മഹാസഭ ജില്ലാ കമ്മിറ്റിയാണ് തൊടുപുഴ ചിറ്റൂരിലെ യോഗത്തിലേക്ക് ക്ഷണിച്ച് സ്ഥാനാർത്ഥി ശ്യാംരാജിന് പിന്തുണ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് അർഹമായ അംഗീകാരവും അവകാശങ്ങളും കാട്ടാതെ പോയ സമുദായമാണ് വിശ്വകർമ്മജരുടേതെന്ന് മറുപടി പ്രസംഗത്തിൽ ശ്യാംരാജ് പറഞ്ഞു. സംസ്ഥാനത്ത് ഇനിയൊരു എഞ്ചിനീയറിംഗ് കോളേജ് ഉണ്ടാകുന്നത് വിശ്വകർമ്മാവിന്റെ പേരിലാവണം അതിൽ വിശ്വകർമ്മ യുവാക്കൾക്ക് അർഹമായ അവസരം ലഭ്യമാക്കുകയും വേണം. സംഘടനയുടെ പതിനഞ്ചിന ആവശ്യങ്ങളെ അവഗണിച്ച എൽ.ഡി.എഫ് ,യു.ഡി.എഫ് മുന്നണികൾ കടുത്ത അനീതിയാണ് സമുദായത്തോട് ചെയതിട്ടുള്ളത് . സംസ്ഥാനത്ത എൻ.ഡി.എ. അധികാരത്തിൽ വന്നാൽ വിശ്വകർമ്മജരുടെയടക്കം അവഗണിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും നീതി ലഭ്യമാകുമെന്നും ശ്യാംരാജ് പറഞ്ഞു.