ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ പര്യടനം ഇന്ന് മരിയാപുരം വാത്തിക്കുടി പഞ്ചായത്തുകളിൽ നടക്കും. രാവിലെ 7.30 ന് മരിയാപുരം പഞ്ചായത്തിലെ കൊച്ചുകരിമ്പനിൽ നിന്ന് ആരംഭിച്ച് വിമലഗിരി, ന്യൂമൗണ്ട്, ചാലിസിറ്റി, കുരിശുസിറ്റി പിന്നിട്ട് വാത്തിക്കുടി പഞ്ചായത്തിൽ പ്രവേശിക്കും. വാത്തിക്കുടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 6 ന് തോപ്രാംകുടിയിൽ സമാപിക്കും. റോഷി അഗസ്റ്റിൻ നാളെ വാഴത്തോപ്പ് പഞ്ചായത്തിൽ പര്യടനം നടത്തും.