ഇടുക്കി: ശബരിമല വിഷയത്തിൽ എംഎം മണി പറയുന്നതാണോ കടകംപള്ളി സുരേന്ദ്രൻ പറയുന്നതാണോ സിപിഎമ്മിന്റെ നിലപാടെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് അഡ്വ.ഇ എം ആഗസ്തി. പിണറായി വിജയൻ പോളിറ്റ് ബ്യൂറോയെ നോക്കുകുത്തിയാക്കി താൻ പറയുന്നതാണ് സി പി എം നിലപാടെന്ന് വരുത്തി തീർത്തിരിക്കുകയാണ്.'വിശ്വാസ' വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും അത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു .കേവലം വോട്ടുകൾക്കു വേണ്ടി വിശ്വാസികളുടെ വിഷയങ്ങളിൽ സിപിഎം ഒളിച്ചുകളി നടത്തുകയാണ്.ഇതിന് തെളിവാണ് കടകംപള്ളി സുരേന്ദ്രന്ദ്രന്റെയും എം.എം .മണിയുടെയും സീതാറാം യെച്ചൂരിയുടെയും ഈ ദിവസങ്ങളിൽ വന്ന പ്രസ്താവനകൾ.സിപിഎം നിലപാടില്ലാത്ത പാർട്ടിയാണ്.സിപിഎമ്മിനെ ഇപ്പോൾ നയിക്കുന്നത് കേന്ദ്ര നേതൃത്വം അല്ല പിണറായി വിജയനാണ്.പിണറായി പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്..മന്ത്രിമാർ തമ്മിൽ ഏകോപനം ഇല്ലാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേട് കൊണ്ടാണ്
.കടകംപള്ളി സുരേന്ദ്രൻ ഒന്ന് പറയുന്നു എംഎം മണി മറ്റൊന്ന് പറയുന്നു.എ കെ ആന്റണി യെക്കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഇ. എം. അഗസ്തി പറഞ്ഞു.