തൊടുപുഴ : ഓശാന ഞായർ ആയിരുന്ന ഇന്നലെ രാവിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫ് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ എത്തി ചടങ്ങുകളിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് മണക്കാട് പഞ്ചായത്തിലെ അംഗൻവെട്ടി, ഇടവെട്ടി, കുമാരമംഗലം പഞ്ചായത്തിലെ പാറ ജംഗ്ഷനിലും നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഇടവെട്ടിയിൽ നടന്ന റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പി.ജെ.ജോസഫ് ഇന്ന് വൈകിട്ട് നാലിന് ഉടുമ്പന്നൂർ, അഞ്ചിന് പടിഞ്ഞാറേ കോടിക്കുളം, ആറിന് കരിങ്കുന്നം എന്നിവിടങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കും.