ഇടുക്കി: എൻ.ഡി. എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ ഇന്നലെ കാഞ്ചിയാർ പഞ്ചായത്തിൽ നടത്തിയ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി. നരിയംപാറ, മേപ്പാറ, വെങ്ങാലൂർക്കട, വെള്ളിലാംകണ്ടം, ചന്ദ്രൻസിറ്റി, മുരിക്കാട്ടുകുടി, പള്ളിസിറ്റി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാജപുരത്തെത്തി കോവിൽമല രാജാവ് രാമൻ രാജമന്നാനെ സന്ദർശിച്ചു. തുടർന്ന് പാമ്പാടിക്കുഴി, മറ്റപ്പള്ളി, സ്വരാജ്, തൊപ്പിപ്പാള, ലബ്ബക്കട, പള്ളിക്കവല, പേഴുംകണ്ടം, കല്യാണത്തണ്ട്, കക്കാട്ടുകട പ്രചരണത്തിനു ശേഷം നരിയംപാറയിൽ പ്രകടനത്തോടെ സമാപിച്ചു.
എൻ.ഡി.എ. ജില്ലാ കൺവീനർ വി. ജയേഷ്,കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ഇടുക്കി നിയോജക മണ്ഡലം ചെയർമാൻ രതീഷ് വരകുമല, കൺവീനർ മനേഷ് കുടിക്കയത്ത്, സതീഷ് പാഴുപ്പള്ളി, കെ.എൻ. പ്രകാശ്, പാർത്ഥേശൻ ശശികുമാർ, കെ.പി. ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.