ഇടുക്കി: മതിയായ രേഖകളില്ലാതെ ദേവികുളം നിയോജകമണ്ഡലത്തിൽ പ്രചാരണം നടത്തിയ രണ്ട് ജീപ്പുകൾ തിരഞ്ഞെടുപ്പ് നിരീക്ഷകൻ നരേഷ് കുമാർ ബൻസാളിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ബോഡിമെട്ട് ചെക്പോസ്റ്റിലാണ് നിരീക്ഷകൻ പ്രചാരണ വാഹനത്തിന്റെ രേഖകൾ പരിശോധിച്ചത്. വാഹനത്തിൽ അനുമതി പത്രം പതിപ്പിക്കാതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ

അനുമതി ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഫ്‌ളൈയിങ് സ്‌ക്വാഡെത്തി വാഹനം കസ്റ്റഡിയിലെടുത്ത് നീരീക്ഷകന് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. ഉത്തരവാദിത്വപ്പെട്ടവർ കമ്മീഷന്റെ നിർദ്ദേശം കർശനമായി പാലിക്കണമെന്നും അനുമതിയില്ലാത്ത വാഹനങ്ങൾ പ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിരീക്ഷകൻ ആവശ്യപ്പെട്ടു.