soman
വാഴൂർ സോമൻ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ

പീരുമേട്: തോട്ടം മേഖലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വാഴൂർ സോമന്റെ പര്യടനം ആവേശമായി മാറി. അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ മരുതും പേട്ടയിൽ നിന്നുമാണ് സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. മരുതും പേട്ടയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്. ഓരോ സ്വീകരണ യോഗത്തിലും വ്യത്യസ്തമായ സ്വീകരണ പരിപാടികളാണ് സംഘടിപ്പിച്ചത്. മരുതും പേട്ടയിൽ കരിക്ക്കുല നൽകിയാണ് സ്വീകരിച്ചത്. പ്രവർത്തകരുടെ ആവേശം സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം വാനോളം ഉയർത്തി. മരുതുംപേട്ടയിലെ സ്വീകരണത്തിന് ശേഷം പച്ചക്കാട്, ചപ്പാത്ത്, ആലടി, പരപ്പ്, മേരികുളം, അപ്പാപ്പൻപടി, ആനക്കുഴി, മാട്ടുക്കട്ട, കിഴക്കേ മാട്ടുക്കട്ട, പൂവന്തിക്കുടി, പുല്ല്മേട് എന്നിവിടങ്ങളിലും സ്വീകരണ യോഗം സംഘടിപ്പിച്ചു. വിവിധ സ്വീകരണ യോഗങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ ഇ.എസ്. ബിജിമോൾ എം.എൽ.എ, പി.എസ്. രാജൻ, ജോസ് ഫിലിപ്പ്, എം.ജെ. വാവച്ചൻ, ഇ.വി. ജോസഫ് എള്ളൂപ്പാറ, വി.ആർ. ശശി, ഓമന നന്ദകുമാർ, ടോമി പകലോമറ്റം, സുമോദ് ജോസഫ്, എ.എൽ. ബാബു, പി. ഗോപി, കെ.ജെ. ജോസഫ്, ജോമോൻ വി.ടി എന്നിവർ സംസാരിച്ചു.