ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ സ്ഥിര താമസക്കാരനും വോട്ടറുമായ റോഷി അഗസ്റ്റിൻ ഇന്ന് സ്വന്തം പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് മുളകുവള്ളിയിൽ നിന്നാണ് തുടക്കം. തുടർന്ന് വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വോട്ട് അഭ്യർത്ഥിക്കും. പര്യടനം വൈകിട്ട് ആറിന് ചെറുതോണിയിൽ സമാപിക്കും. സമാപനം സമ്മേളനം മുൻമന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. നാളെ കട്ടപ്പന മുനിസിപ്പാലിറ്റിയിലാണ് പര്യടനം.