cyriac
പീരുമേട് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി സിറിയക് തോമസിനെ സ്വീകരിക്കുന്നു

ഉപ്പുതറ: പ്രവർത്തകരിൽ ആവേശം വാനോളംമുയർത്തി പീരുമേട് നിയോജക മണ്ഡലം യു.ഡി.ഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ പ്രചാരണ പരിപാടി. ഉപ്പുതറ, വാഗമൺ പഞ്ചായത്ത് തല പര്യടനം 4-ാം മൈലിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.പി.സി സെക്രട്ടറി എം.എൻ. ഗോപി മുഖ്യപ്രഭാഷണം നടത്തി. നാലാം മൈലിൽ നിന്ന് ആരംഭിച്ച പര്യടനം ലേപുതുവൽ, കാപ്പിപതൽ, കാറ്റടികവല, പശുപാറ, മൂന്നാം ഡിവിഷൻ, പുതുക്കട, ലൈൻഡ്രി, കരിന്തിരി, ഉപ്പുതറ, 9ഏക്കർ, കാക്കത്തോട്, ആശുപത്രി പാടി, മാട്ടുതാവളം, മത്തായിപ്പാറ, പാലക്കാവ്, വളകോട്, പുളിക്കട്ട, ഏഴാം നമ്പർ, വട്ടപാതാൽ, ഉണ്ണിച്ചെടിക്കാട്, കോട്ടമല, ഉളുപ്പൂണി, ഇടുക്കുപാറ, പുള്ളിക്കാനം, ചോറ്റുപാറ, നാരകക്കുഴി, വാഗമൺ, കന്നംകുളം, കോലാഹലമെട്, വെടികുഴി എന്നീ സ്ഥലങ്ങളിലെ വോട്ടർമാരോട് നേരിട്ടു വോട്ട് ചോദിച്ചു.