തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണക്കാട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പിലെ മതേതരത്വം എന്ന വിഷയത്തിൽ സംവാദം നടത്തി. സി.കെ. ദാമോദരൻ വിഷയാവതരണം നടത്തി. സാംസ്കാരിക വേദി കൺവീനർ വി.എസ്. ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ശശി,​ ഡി. ഗോപാലകൃഷ്ണൻ,​ എൽ. ശ്രീദേവി,​ എൻ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

ബോധവത്കരണ ക്ലാസ്

വണ്ണപ്പുറം: കവിതാ റീഡിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി സംരക്ഷണ സുരക്ഷാ ബോധവത്കരണ ക്ളാസ് നടത്തി. ലൈബ്രറി പ്രസിഡന്റ് വിൻസെന്റ് പിച്ചാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിനോ കുരുവിള ക്ലാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി എ.ഇ ശശി. ബി. മറ്റം ക്ലാസിന് നേതൃത്വം നൽകി. ലൈബ്രറി കമ്മിറ്റി അംഗങ്ങളായ പീറ്റർ ജോൺ,​ ബാബു ജോസഫ്,​ ജോമോൻ തോമസ് എന്നിവർ സംസാരിച്ചു.