തൊടുപുഴ: കെ.പി.എം.എസ് തൊടുപുഴ യൂണിയൻ സമ്മേളനം ഇന്ന് രാവിലെ 10.30ന് മുനിസിപ്പൽ ടൗൺഹാളിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് ഒളമറ്റം ശാഖയിൽ നിന്ന് കൊടിമര ജാഥയും 10ന് മങ്ങാട്ടുകവല സ്റ്റാൻഡിൽ നിന്ന് ടൗൺഹാളിലേക്ക് പതാകജാഥയുമുണ്ടാകും. യൂണിയനിലെ മുതിർന്ന സഭാംഗം കെ.എ. പൊന്നപ്പൻ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.ടി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന അസി. സെക്രട്ടറി സാബു കരിശേരി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ ട്രഷറ‍ർ കെ.എ. പൊന്നപ്പൻ കണക്ക് അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഓമന വിജയകുമാർ,​ കെ.കെ. രാജൻ,​ സാബു കൃഷ്ണൻ,​ ശിവൻ കോഴിക്കമാലി,​ മീഡിയാ ടീം ജില്ലാ ചാർജ് പ്രമോദ് പുതുപ്പള്ളി,​ സി.എസ്. അരുൺ,​ യൂണിയൻ വൈസ് പ്രസിഡന്റ് സന്തോഷ് കുട്ടപ്പൻ എന്നിവർ സംസാരിക്കും. സംസ്ഥാന കമ്മിറ്റി അംഗം ശിവൻ കോഴിക്കമാലി റിട്ടേണിംഗ് ആഫീസറായിരിക്കും. യൂണിയൻ അസി. സെക്രട്ടറി യു.കെ. അനൂപ് സ്വാഗതവും വൈസ് പ്രസിഡന്റ് സന്തോഷ് കുട്ടപ്പൻ നന്ദിയും പറയും. സംസ്ഥാന കമ്മിറ്റിയംഗം സാബു കൃഷ്ണൻ,​ യൂണിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ,​ മീഡിയാ കോ‌ഡിനേറ്റർ യു.കെ. അനൂപ്,​ സജി കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.