തൊടുപുഴ: സിവിൽ സ്‌റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിനുള്ളിൽ ആത്മഹത്യാ ശ്രമം നടത്തിയ കരാറുകാരൻ വെള്ളത്തൂവൽ കൊന്നത്തടി പാനിപ്ര പി.ബി. സുരേഷിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ മറ്റു മൂന്നു പേർക്കും ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇന്നലെ ജാമ്യം അനുവദിച്ചു. ഇവർക്കു വേണ്ടി അഡ്വ. ജേക്കബ് ആനക്കല്ലുങ്കൽ ഹാജരായി.