chandrasekharan

മൂന്നാ.ർ: തേയിലത്തോട്ടം തൊഴിലാളികൾക്ക് ആശ്വാസ വേതനം പദ്ധതിയിലൂടെ 700 രൂപ കൂലി ഉറപ്പ് വരുത്തുമെന്ന് ഐ. എൻ. ടി. യു സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ദേവികുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി ഡി. കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ചൊക്കനാട് എസ്റ്റേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കയർ, കൈത്തറി മേഖലയിൽ നടപ്പാക്കിയ ആശ്വാസ വേതനം പദ്ധതി എന്ത് കൊണ്ടാണ് തോട്ടം മേഖലയിൽ നടപ്പാക്കാത്തതെന്ന് സി ഐ ടി യു വ്യക്തമാക്കണം. തേയിലത്തോട്ടം തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് പ്രകടന പത്രിക ഉറപ്പ് നൽകുന്നതായും അദേഹം പറഞ്ഞു. ഇതിനുള്ള തുക കേന്ദ്രസംസ്ഥാന സർക്കാരുകളും മാനേജ്‌മെന്റുകളും ചേർന്ന് വഹിക്കണം. പ്ലാന്റേഷൻ ലേബർ ആക്ട് ഭേദഗതി ചെയ്താലും ഇല്ലെങ്കിലും തോട്ടം തൊഴിലാളികൾക്ക് ഇ എസ് ഐയിൽ ഉൾപ്പെടുത്തി വിദഗ്ധ ചികിൽസ നൽകണം. എ.കെ.മണി, ജി. മുനിയാണ്ടി എന്നിവർ സംസാരിച്ചു.