ചെറുതോണി:രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച ജോയ്‌സ് ജോർജിനെ തെരുവിൽ നേരിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനൻ പറഞ്ഞു.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിസ് ജോർജിന്റെ വസതിയിലേക്ക് നടത്തിയ പ്രതിക്ഷേധ മാർച്ച് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുകേഷ് മോഹനൻ. തടിയമ്പാട് ടൗണിൽ നിന്നും ആരംഭിച്ച പ്രകടനം ജോയിസ് ജോർജിന്റെ വസതിക്ക് സമീപം പൊലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറി മോബിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരുൺ കെ എസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ജോബി സി ജോയി, ജോബിൻ മാത്യു, ഡിക്ലാർ സെബാസ്റ്റ്യൻ, സോയി മോൻ സണ്ണി, അബിലാഷ് കല്ലു പാലം കോൺഗ്രസ് നേതാക്കന്മാരായ റോയി ജോസഫ്, സിപി സലീം, ആൻസി തോമസ്, ടിന്റു സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധസൂചകമായി പ്രവർത്തകർ ജോയ്‌സ് ജോർജിന്റെ കോലം കത്തിച്ചു.