ചെറുതോണി: മഴയോടുകൂടിയ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പഴയരിക്കണ്ടം പിള്ള സിറ്റി, പനംതടത്തിൽ ഹരീഷ് കുമാറിന്റെ വീടാണ് ഇടിമിന്നലിൽ ഭാഗികമായി തകർന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് വീട് ഭാഗികമായി തകർന്നത്. സംഭവസമയത്ത് ഹരീഷിന്റെ ഭാര്യയും രണ്ട് മക്കളും, കിടപ്പ് രോഗിയായ അമ്മയും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. വീടിന്റെ ആറോളം ഷിറ്റുകളാണ് തകർന്നത്.