ചെറുതോണി: മുൻ എം.പി. ജോയ്‌സ് ജോർജ് നടത്തിയത് തരം താഴ്ന്ന നിലയിലുള്ള പരാമർശമാണെന്ന് എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു.പൊതുപ്രവർത്തകനും മുൻ ജനപ്രതിനിധിയുമായ അദ്ദേഹം ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചത്. രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ടെങ്കിലും രാഹുൽ ഗാന്ധി കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സ്ത്രീ വിരുദ്ധതയായി വ്യാഖ്യാനിക്കുന്നത് ദുഃഖകരമാണ്. വിഷയത്തിൽ ജോയ്‌സ് ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഗീത വിശ്വനാഥൻ ആവശ്യപ്പെട്ടു.