ഇടുക്കി:ല തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2892 ഇരട്ട വോട്ടർമാരെ കണ്ടെത്തി. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇരട്ട വോട്ടർമാരെ കണ്ടെത്തിയത്. ദേവികുളം 782, ഉടുമ്പൻചോല 385, തൊടുപുഴ 299, ഇടുക്കി 564, പീരുമേട് 862 എന്നിങ്ങനെയാണ് ഇരട്ട വോട്ടർമാരെ കണ്ടെത്തിയത്. ഇരട്ട വോട്ടർമാരുടെ ലിസ്റ്റ് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറി. അതത് മണ്ഡലങ്ങളിലെ പ്രിസൈഡിംഗ് ഓഫീസർമാരുടെ പക്കലെത്തുന്ന ഈ പട്ടിക അനുസരിച്ച് ഈ വോട്ടർമാരെ നിരീക്ഷിക്കും.

ഇരട്ട വോട്ടർമാരെ കണ്ടെത്തുന്നതിനായി ജില്ലാ പ്രോഗ്രാമർ അനീഷ് അരവിന്ദ്, താലുക്ക് തല ഓപ്പറേറ്റർ ലിജോ ജോസഫ്, എന്നിവരുടെ നേതൃത്വത്തിലാണ് സോഫ്റ്റ് വെയർ വികസിപ്പിച്ചത്. താലുക്ക് തല ഓപ്പറേറ്റർമാരായ ബിനീഷ് ആന്റണി, മനോജ് കുമാർ, എബി, ഷിനാജ്, എന്നിവരടങ്ങിയ സംഘം നാലു ദിവസത്തെ പരിശ്രമ ഫലമായാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയത്.
അഞ്ച് മണ്ഡലങ്ങളിൽ 29 പേർ സ്ഥലം മാറി, 39 പേർ മരണമടഞ്ഞു. പട്ടികയിൽ ഇരട്ടിപ്പ് വന്നത് 178. ആകെ 8334 പേരെയാണ് നിരീക്ഷണം നടത്തിയത്. ഇതിൽ 51 96 പേർ ഒറ്റ വോട്ട് മാത്രമുള്ളവരാണ്.