തൊടുപുഴ: രാഹുൽ ഗാന്ധിയെ അപകാർത്തിപ്പെടുത്തിയജോയിസ്‌ജോർജ്ജിനെതിരെ ക്രിമിനൽകേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യു ഡി എഫ്‌നേതാക്കൾ ആവശ്യപ്പെട്ടു. ജോയിസ്‌ജോർജ്ജിന്റെ വാക്കുകൾ സ്ത്രീവിരുദ്ധവും സംസ്‌കാര ശൂന്യവുമാണ്. രാഹുൽ ഗാന്ധിയുടെ ജനപ്രീതി സി പി എമ്മിന് ഹാലിളക്കമുണ്ടാക്കിയിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ്‌ജോയിസ്‌ജോർജ്ജിന്റെ വാക്കുകൾ.
രാജ്യത്തിന്റെദേശിയ ഐക്യവും അഖണ്ഡതയും മതേതരത്വവും പരിരക്ഷിക്കാനുള്ളപോരാട്ടത്തിൽ ധീരരക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പൈത്യകംപേറുന്ന രാഹുൽ ഗാന്ധി വിരൽതുമ്പു വരെ മാന്യനാണ്. രാഹുൽ ഗാന്ധിയുടെ ലാളിത്യവും എളിമയും സംസ്‌കാരവും സമാനതകൾ ഇല്ലാത്തതാണ്. ഇൻഡ്യയിലെ യുവാക്കളും വിദ്യാർത്ഥികളും രാഹുൽ ഗാന്ധിയെ അത്യാവേശത്തോടെ കാണുകയുംകേൾക്കുകയും ചെയ്യുന്നതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല.
രാഹുൽ ഗാന്ധി മാന്യനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽജോയിസ്‌ജോർജ്ജിനെ ന്യായികരിച്ച എം. എം. മണി അടക്കമുള്ളവരെ പരസ്യമായി തള്ളി പറയണമെന്ന് യു ഡി എഫ്‌നേതാക്കൾ ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസ് എം പി, അഡ്വ. എസ് അശോകൻ, പ്രൊഫ. എം ജെ.ജോക്കബ്ബ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, എൻ ഐ ബെന്നി, എം എസ് മുഹമ്മദ്ദ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.