തൊടുപുഴ: രാഹുൽഗാന്ധിയെ അധിക്ഷേപിച്ച മുൻ എം.പി. ജോയ്‌സ് ജോർജിന്റെ പരാമർശം അപക്വവും അവിവേകവുമാണെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ഭീകരവാദികളുടെ ആക്രമണത്തിനു വിധേയരായി രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ഇന്ദിരാജിയുടെയും രാജീവ് ഗാന്ധിയുടെയും ചെറുമകനും മകനുമായാണ് രാഹുലിനെ ലോകവും ഇന്ത്യയും നോക്കി കാണുന്നതെന്നും ജോസഫ് ഓർമ്മപ്പെടുത്തി.