അസം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് ഭായിമാർ സ്വദേശങ്ങളിൽ

തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളികൾ തങ്ങളുടെ നാട്ടിലെ തിരഞ്ഞെടുപ്പിനായി തിരിച്ചതോടെ കേരളത്തിലെ നിർമ്മാണ മേഖലയിലടക്കം പ്രതിസന്ധി രൂക്ഷമായി. കേരളത്തിനൊപ്പം നടക്കുന്ന അസാം ,പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വേട്ട്ചെയ്യാനായി ഭായിമാർ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചതാണ് പ്രതിസന്ധിയായത്. .കഴിഞ്ഞ 27 ന് ഒന്നാം ഘട്ട് ഇന്ന് രണ്ടാം ഘട്ടം എന്നിങ്ങനെയാണ് അസാം ,ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്.ഇവിടങ്ങളിൽ നിന്ന് കേരളത്തിന്റെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിന് സ്വന്തം നാടുകളിലേക്ക് പോയത് .ജില്ലയിലെ ഭൂരിഭാഗം വ്യാപാര - വ്യവസായ - നിർമ്മാണ മേഖലകളിൽ നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.എന്നാൽ അസാം,പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തൊടുപുഴ മേഖലയിലും ഗണ്യമായി ബാധിച്ചു.കഴിഞ്ഞ 27 നും ഇന്നും നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഴ്ചകൾക്ക് മുൻപ് തന്നെ അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പോയിരുന്നു.അവരിൽ ഭൂരിഭാഗം ആളുകളും മടങ്ങി എത്തിയിട്ടുമില്ല. ഹോട്ടൽ,ബേക്കറി,റസ്റ്റോറന്റുകൾ, ഫാമുകൾ,പഴം,പച്ചക്കറി,മത്സ്യ,മാംസം,തട്ടുകടകൾ,ബാർബർ ഷോപ്പുകൾ,കെട്ടിട നിർമ്മാണം,കൃഷി എന്നിങ്ങനെ യുളള വിവധ മേഖലകളിലെല്ലാം അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ജോലി ചെയ്യുന്നത്.പരാദേശികമായി ജോലിക്ക് ആളെ കിട്ടാതെ വന്നപ്പോഴും നാമമാത്രമായ കൂലി നൽകിയാൽ മതി എന്നിങ്ങനെയുളള കാരണങ്ങളാൽ അന്യസംസ്ഥാ നതൊഴിലാളികൾക്ക് വൻ ഡിമാന്റായിരുന്നു. എന്നാൽ ജോലിക്ക് പ്രാദേശികരായ ആളുകളെ കിട്ടാതെ സ്ഥാപനങ്ങൾ പൂട്ടിപോകുന്ന അവസ്ഥയിൽ അന്യസംസ്ഥാന തൊഴിലാളികൾ ഏറെ ആശ്വാസകരമായിരുന്നു എന്ന് തൊടുപുഴയിലെ വിവിധ സ്ഥാപന നത്തിപ്പുകാർ പ റയുന്നു.

കൊവിഡ് സമയ പ്രതി സന്ധി തുടരുന്നു............

കോവിഡ് പ്രതി സന്ധി അതിരൂക്ഷമായ സമയങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് തിരികെ പോയിരുന്നു.ഇതിൽ ചിലർ ഇപ്പോഴും തിരികെ എത്താത്ത അവസ്ഥയിലാണ് പുതിയ പ്രതിസന്ധി.ചില യിടങ്ങളിൽ സ്ഥാപന ഉടമകൾ ഇടക്ക് വന്ന് പോവുക മാത്രമേ ചെയ്യുന്നുളളു.ഇവിടങ്ങളിലെ ദൈനം ദിന പ്രവർത്തനങ്ങളുടെ നടത്തിപ്പ് പൂർണ്ണമായും അന്യസംസ്ഥാന തൊഴിലാളികളുടെ കൈകളിലാവും.

തൊഴിലാളികൾക്ക് പൗരത്വ ബില്ലിന്റെ ആശങ്ക..............

വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിൽ പൗരത്വ ബില്ലിന്റെ നിയമ വ്യവസ്ഥതിയിൽ എല്ലാം നഷ്ടമാകും എന്നുളള പ്രചരണവും അവിടങ്ങളിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇവരിലേക്ക് അടുത്ത നാളുകളിൽ വ്യാപകമായി എത്തിച്ചിട്ടുണ്ട്.ഇതിന്റെ ആശങ്കയും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ട്.