ഇടുക്കി: പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ പോകുമ്പോൾ എല്ലാ കക്ഷികളുടെയും ബൂത്ത് ഏജന്റ് മാരെ കൂടെ കൊണ്ടുപോകണം എന്നുള്ളതാണ് തെരഞ്ഞെടുപ്പ് ചട്ടം.അത് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുശാസിക്കുന്നത് ,എന്നാൽ ചില ബൂത്തുകളിൽ വ്യാപകമായി ആയി ബിഎൽ എമാർ യുഡിഎഫ് ഏജന്റ് മാരെ കൂട്ടാതെ പോസ്റ്റൽ വോട്ട് ചെയ്യുവാനായി പോകുന്നുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പ്രിസൈഡിംഗ് . ഓഫീസർമാർബി എൽ എ മാരെ കൂടെഇൻഫോം ചെയ്യേണ്ടതും. വോട്ട് ചെയ്യുമ്പോൾ അവരുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തേണ്ടതുമാണ് . വോട്ടെടുപ്പ് സുതാര്യമായി നടപ്പിൽ വരുത്തുന്നു എന്ന ഉറപ്പാക്കേണ്ടതാണ് എന്നാൽ ഇത് അട്ടിമറിച്ചുകൊണ്ട് എൽ. ഡി. എഫ് ഭരണ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെഅട്ടിമറിക്കാൻ ശ്രമിക്കുന്നു.ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു