തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള പുലയർ മഹാസഭ സ്വതന്ത്രനിലപാട് സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയറ്റിന്റേതാണ് തീരുമാനമെന്നും പുന്നല തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുന്നാക്ക സംവരണത്തിൽ മുന്നണികൾക്കെല്ലാം ഒരേ നിലപാടാണ്. മുന്നാക്ക സംവരണത്തിലൂടെ അനർഹമായ ആനുകൂല്യം നേടിയെടുത്തിട്ടും എൻ.എസ്.എസ് സർക്കാരിനെ ഭീഷണിപ്പെടുത്തി പ്രതിരോധത്തിലാഴ്ത്താൻ ശ്രമിക്കുന്നു. ഇത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതൊഴിവാക്കാൻ പഠനവും പരിഹാരവും വേണമെന്നാണ് കെ.പി.എം.എസ് ആവശ്യപ്പെടുന്നത്. വിഷയത്തിൽ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം പ്രധാന മുന്നണികൾ നിരാകരിച്ചു.