തൊടുപുഴ: ദുഃഖ വെള്ളിയാഴ്ച മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളി, തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളി, ഡീപോൾ ആശ്രമം, വിവിധ പ്രാർത്ഥന കൂട്ടായ്മകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴി നടത്തും. ഉച്ചകഴിഞ്ഞു മൂന്നിന് മുതലക്കോടം പള്ളിയിൽ നിന്ന് ആരംഭിച്ചു തൊടുപുഴ ടൗൺ പള്ളിയിൽ സമാപിക്കും.