ഇടുക്കി: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2021 ഏപ്രിൽ മുതൽ അംശാദായം സ്വീകരിക്കുന്നത് പുതിയ സോഫ്റ്റ് വെയർ മുഖേന ആയതിനാൽ സൈറ്റിൽ അംഗങ്ങളുടെ ആധാർ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്. അംശാദായം അടയ്ക്കാൻ വരുന്ന അംഗങ്ങൾ/ കർഷക തൊഴിലാളി യൂണിയൻ ഭാരവാഹികൾ അംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കുകയോ/അംഗത്വ പാസ്സ്ബുക്കിൽ ആധാർ കാർഡിന്റെ നമ്പർ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.