നെടുങ്കണ്ടം: എക്‌സൈസ് സംഘം നടത്തിയ സംയുക്ത പരിശോധനയിൽ 320 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. രാജകുമാരി ബി ഡിവിഷനിലെ ഗോവിന്ദൻ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേയ്ക്ക് സമീപം രണ്ട് ബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. ഹോം സ്റ്റേ ഉടമ രാജകുമാരി മാരിയിൽ ഷാജുവിനെ (49) പ്രതിയാക്കി കേസെടുത്തു. ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ വിഭട്ടഗവും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയുടേയും നേതൃത്വത്തിലായിരുന്നു പരിശോധന. തിരഞ്ഞെടുപ്പിനോടും ഈസ്റ്ററിനോടും അനുബന്ധിച്ച് ചാരായ വാറ്റിനായി കോട സൂക്ഷിച്ചിരിക്കുന്നുവെന്ന് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരായ പ്രമോദ് എം.പി, കെ.എൻ. രാജൻ, കെ. ഷനേജ്, എം. നൗഷാദ്, എം.എസ്. അരുൺ, അരുൺ രാജ്, ഇ.സി. ജോജി, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.