
മുട്ടം: ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് തോട്ടുങ്കര ഊളാനിയിൽ (കപ്പയിൽ) സരോജിനി (75) മരണമടഞ്ഞു. ഇന്നലെ പുലർച്ചെ 3 നാണ് സംഭവം. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധു അടിമാലി വരകിൽ സുനിലിന് സാരമായ പൊള്ളലേറ്റു.ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. കട്ടിലുൾപ്പടെയുള്ള വീട്ട് സാധനങ്ങൾ കത്തി നശിച്ചു. മൂലമറ്റത്ത് നിന്ന് അഗ്നി ശമന സംഘം എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.സംഭവ സമയത്ത് സരോജിനിയും സുനിലും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് ടെസ്റ്റിന്റെ റിസൾട്ട് കിട്ടിയതിന് ശേഷം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തും. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ട് വളപ്പിൽ. മുട്ടം സി .ഐ വി .ശിവകുമാർ,എസ് .ഐ കെ എ മുഹമ്മദ് ബഷീർ, എ എസ് ഐ അനിൽ കുമാർ, മുഹമ്മദ്,എ എസ് ഐ ജയന്ദ്രൻ,ജൂനിയർ എസ് ഐ അരുൺ, സി പി ഓ ശ്യം, വനിതാ സി പി ഓ സൈനബ, അമ്പിളി എന്നിവർ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടത്തി. ഇടുക്കിയിൽ നിന്നുള്ള ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ധർ,സൈന്റഫിക് ഓഫീസർ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.