
തൊടുപുഴ: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ കുടുംബത്തിന് ശ്രീ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസ് ധനസഹായം നൽകി. തൊടുപുഴ മാറിക മാളിയേക്കൽ എം.കെ. ശശിയുടെ മകൻ നിധിനാണ് (28) ഇരുവൃക്കകളും തകരാറിലായി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ശ്രീ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിന് വേണ്ടി ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ 25,000 രൂപ നിധിന്റെ കുടുംബത്തിന് കൈമാറി. എ.ജി.എം നിഷിൽ കുമാർ, ബ്രാഞ്ച് മാനേർമാരായ പുഷ്പകുമാർ, പ്രതീഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.