മൂലമറ്റം: വൈദ്യുതി ബോർഡിൻ്റെ ടെലഫോൺ കേബിൾ മോഷ്ടിച്ചയാളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയതു. കുളമാവ് പാറയിൽ അയ്യപ്പൻനാണ് (50) അറസ്റ്റിലായത്. ഇയാൾ 3 മാസമായി മൂലമറ്റത്തുള്ള മുരുകൻ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുകയാണ്. കെ.എസ്.ഇ.ബി.കോളനിയിൽ ടെലഫോൺ കമ്പി പൊട്ടി കിടക്കുന്നത് നോക്കാൻ പോയി വന്ന എഞ്ചിനീയറും സംഘവും വരുന്നത് കണ്ട് അയ്യപ്പൻ്റെ കൂടെയുണ്ടായിരുന്ന കുളമാവ് സ്വദേശി ബല്ലാരി രാജൻ ഓടിപ്പോയി. അയ്യപ്പൻ്റെ കയ്യിൽ നിന്ന് കേബിളും മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലയ്ഡും കണ്ടെടുത്തു. എഞ്ചിനിയറുടെ പരാതിയെ തുടർന്ന്‌ കേസ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.കാഞ്ഞാർ എസ്.ഐ. സാജൻ ജോൺ, എ എസ് ഐ ഉബൈസ്‌,ബിജു എന്നിവർ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.രണ്ടാം പ്രതിക്ക് വേണ്ടി അന്വേഷണം ഉർജി തമാക്കി.