police
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയിൽ കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തുന്നു

ഇരിട്ടി: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയിൽ കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി. ബി.എസ്.എഫ് രണ്ട് ബറ്റാലിയൻ സേനാംഗങ്ങൾ മാർച്ചിൽ പങ്കെടുത്തു. പ്രശ്ന ബാധിത മേഖല, പ്രശ്ന ബൂത്തുകൾ, മാവോയിസ്റ്റ് ഭീഷണി പ്രദേശം എന്നിവിടങ്ങളിൽ സേന സന്ദർശനം നടത്തും. ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, എസ്.ഐ മാരായ രാജേഷ് കുമാർ, നാസർ പൊയിലൻ, പി. മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി . തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കേന്ദ്ര സേനയുടെ മടക്കം.