പെരിയ(കാസർകോട് ): കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റത്തിന് വഴിതുറക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേരള കേന്ദ്ര സർവ്വകലാശാലയിൽ നടന്ന 12മാത് സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഇരുപത് വർഷത്തിനുള്ളിൽ യുവാക്കളുടെ വികസനത്തിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. ഡിജിറ്റൽ ഇന്ത്യ, മേയ്ക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്റ്റാർട്ട് അപ്, സ്റ്റാന്റ് അപ് തുടങ്ങിയ പദ്ധതികൾ ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ യുവാക്കൾക്കും തൊഴിലെടുക്കുന്നവർക്കും നൈപുണ്യവും പുനർ വൈദഗ്ധ്യവും നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.