jineesh

പാനൂർ(​കണ്ണൂർ)​: എസ്.എസ്.എൽ.സി മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിക്കൊപ്പം നടന്നുവരുകയായിരുന്ന വിദ്യാർത്ഥിയ്ക്ക് ഓട്ടോഡ്രൈവറുടെ ക്രൂര മർദ്ദനം.പാനൂർ മുത്താറിപ്പീടികയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെയാണ് ഓട്ടോ ഡ്രൈവർ ജിനീഷ് മർദ്ദിച്ചത്.

സദാചാരത്തിന്റെ പേരിലുള്ള മർദ്ദനത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വന്നതോടെയാണ് വിവാദമായത്. മുത്താറിപ്പീടികയിലെ ട്ടോ സ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു ആക്രമണം. സഹപാഠിയുടെ കൂടെ നടന്നത് ചോദ്യംചെയ്ത ഓട്ടോ ഡ്രൈവർ ആദ്യം മുഖത്തടിച്ചു. പിന്നാലെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പാനൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയെങ്കിലും പ്രശ്നം സംസാരിച്ച് തീർക്കാൻ പറ്റില്ലേയെന്നായിരുന്നു ഉദ്യോഗസ്ഥർ ചോദിച്ചതെന്ന് പിതാവ് പറഞ്ഞു.നടുറോഡിൽ വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിച്ചപ്പോൾ പിടിച്ചുമാറ്റാൻ പോലും ആരും തയ്യാറായില്ല.

സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി മനോജ്കുമാറാണ് നടപടി സ്വീകരിച്ചത്.