valsaraj

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാഹിയിൽ നിന്നും മത്സരിക്കാനില്ല. പുതുമുഖങ്ങൾ വരട്ടെ. ഹൈക്കമാൻഡ് നിർബന്ധിച്ചാലും തീരുമാനം മാറ്റില്ല. ഇതു സമ്മർദ തന്ത്രമല്ല. മാറി നിൽക്കാനുള്ള തീരുമാനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും നടത്തി ഇനിയുള്ള കാലം പോകണമെന്നാണ് ആഗ്രഹം. - പറയുന്നത് ആറ് തവണ പുതുച്ചേരിയിൽ മത്സരിച്ച് ജയിച്ച് മന്ത്രിയും ചീഫ് വിപ്പുമൊക്കെയായ ഇ. വത്സരാജ്. കണ്ണൂരിൽ വാർത്താസമ്മേളനത്തിലാണ് വത്സരാജ് തന്റെ പിന്മാറ്റം വ്യക്തമാക്കിയത്.

പുതുമുഖങ്ങൾ വരട്ടെ . ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അവരുടെ വിജയത്തിനായി പ്രവർത്തിക്കും. പുതുച്ചേരിയിലാണെങ്കിലും മാഹി കേരളത്തോട് തൊട്ട് കിടക്കുന്നതിനാൽ കേരള രാഷ്ട്രീയമാണ് മാഹിയിൽ പ്രതിഫലിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തിരഞ്ഞെടുപ്പ് പരിശോധിച്ചാൽ വ്യക്തമാകും. പുതുച്ചേരിയിൽ ജാതി രാഷ്ടീയമാണ്. അവിടെ ബിജെപിക്ക് സാദ്ധ്യതകൾ കുറവാണ്. രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനാവില്ല.

ചോദ്യങ്ങൾക്ക് വത്സരാജിന്റെ മറുപടി

മത്സരിക്കാൻ യോഗ്യരായ പിൻഗാമികൾ ഉണ്ടോ?

വെള്ളവും വളവും നൽകി പോറ്റിയിട്ടുണ്ട്. വളരുമോ അല്ലയോ എന്നറിയില്ല.

പുതുച്ചേരിയിൽ ബി.ജെ.പിക്ക് അധികാരം ലഭിക്കുമോ?
പുതുച്ചേരിയിൽ നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ചത് പ്രലോഭനത്തിലൂടെയാണെന്നും ഇത്തരത്തിൽ ആദ്യമായാണ് ഒരു സർക്കാരിനെ അട്ടിമറിച്ചത്. വേരുകളില്ലാത്ത ബിജെപിക്ക് ഇവിടെ 2.44 ശതമാനം മാത്രം വോട്ടാണ് കഴിഞ്ഞ തവണ ലഭിച്ചത്.

ബി.ജെ.പിയിലേക്ക് താങ്കൾക്ക് ക്ഷണമുണ്ടോ?

ഇനി കോൺഗ്രസ് വിട്ട് ഒരു പാർട്ടിയിലേക്കും തന്നെ. കോൺഗ്രസാണ് എനിക്ക് എല്ലാ സൗകര്യങ്ങളും തന്നത്. മന്ത്രിസഭയിൽ നിന്നും രാജിവെച്ച് ബിജെപിയോടൊപ്പം ചേർന്നവർ പല തവണകളായി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ ചേക്കേറിയവരാണ് ഇവരെ ജനങ്ങൾ തിരിച്ചറിയും.

മാഹിയിലെ വികസനം എങ്ങിനെ?

മാഹിയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത് മോശമായി പോയെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. താൻ എംഎൽഎയും മന്ത്രിയായുള്ളപ്പോഴുണ്ടായിരുന്ന വികസനം ഇപ്പോഴില്ല. അദ്ദേഹത്തിന്റെ വരവ് വെള്ളത്തിൽ വരച്ചത് പോലെയായിരുന്നു.കഴിഞ്ഞ കാലങ്ങളിലുണ്ടായ വികസനത്തിൽ ഇടിവുണ്ടായി.