കാസർകോട് :എൻഡോസൾഫാൻ ദുരിത ബാധിതർ നേരിടുന്ന പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതൃത്വങ്ങളും പൊതുസമൂഹവും കേൾക്കണെമെന്നാവശ്യപ്പെട്ടുകൊണ്ട് കാസർകോട് ഒപ്പുമര ചോട്ടിൽ ഒത്തുചേർന്നു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ വിജയപതാക അമ്മമാർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
വോട്ട് ചോദിച്ച് വീടുകളിൽ എത്തുന്നവർ എൻഡോസൾഫാൻ ദുരിത ബാധിതരുടെ സങ്കടങ്ങൾ മനസ്സിലാക്കണമെന്ന് മുനീസ അമ്പലത്തറ പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതരോട് കടുത്ത വെല്ലുവിളികൾ ഉയർത്തി ദുരന്തങ്ങളെ തമസ്കരിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിൻമേൽ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും , സാമുഹ്യ , യുവജന സംഘടനകളും പ്രതികരിക്കാൻ തയ്യാറാവണമെന്ന് മുനീസ ആവശ്യപ്പെട്ടു.
സിസ്റ്റർ ജയാ ആന്റോ മംഗലത്ത് , കെ ശിവകുമാർ , കെ ചന്ദ്രാവതി . അമ്പലത്തറ കുഞ്ഞികൃഷ്ണൻ , എം പി ജമീല, എന്നിവർ സംസാരിച്ചു. കൃഷ്ണൻ മേലത്ത്, കെ പ്രവീൺ, ജോഷി എളേരി, പുഷ്പ ചട്ടഞ്ചാൽ, പി ഷൈനി, പി ശാലിനി, എം പി ഫിലിപ്പ്, ലതിക പെരിയ , റംല , ഇ. ശാന്ത, പി.ജെ ആന്റണി, കെ. വേണു , സീമ പെരിയ , രജനി ബോവിക്കാനം നേതൃത്വം നൽകി.